
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് ഇപ്പോള്‍ സ്വര്‍ണ്ണ വില, മാര്‍ച്ച് ആറിലെ 32320 എന്ന റെക്കോര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂട്ടിയത്. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.91 ലേക്ക് ഇടിഞ്ഞിരിക്കുകയാണ്.
അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാന്‍ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു.