സ്വര്‍ണ വില 38,000 രൂപയിലേക്ക്

July 24, 2020 |
|
News

                  സ്വര്‍ണ വില 38,000 രൂപയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,735 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,880 രൂപയും.

കഴിഞ്ഞ ദിവസം ഗ്രാമിന് 4,675 രൂപയായിരുന്നു നിരക്ക്. പവന് 37,400 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1, 885 ഡോളറാണ് നിലവിലെ നിരക്ക്.

കോവിഡ് -19 ധനകാര്യ പ്രതിസന്ധികളെ തുടര്‍ന്ന് നിക്ഷേപകര്‍ മഞ്ഞലോഹത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 42,000 ത്തോളം രൂപ നല്‍കേണ്ടി വരും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved