
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുത്തനെ കുതിച്ചുയര്‍ന്നു. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ വര്‍ദ്ധിച്ച് 35120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4390 രൂപയാണ് വില. ഇന്നലെ പവന് 34720 രൂപയായിരുന്നു സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ 6,7.8 തീയതികളില്‍ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 550 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 47,157 രൂപയിലെത്തി. എംസിഎക്‌സ് ജൂലൈ വെള്ളി ഫ്യൂച്ചറുകളില്‍ 10 ഗ്രാമിന് 950 രൂപ ഉയര്‍ന്ന് കിലോയ്ക്ക് 49,014 രൂപ വരെ ഉയര്‍ന്നു. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം സ്വര്‍ണ്ണ വില 10 ഗ്രാമിന് 48,000 രൂപയിലെത്തിയിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള സാമ്പത്തിക കാഴ്ചപ്പാട് വിലയേറിയ ലോഹത്തിന്റെ ആവശ്യം ഉയര്‍ത്തിയതിനാല്‍ ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഒരാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. സാമ്പത്തിക അനിശ്ചിതത്വത്തില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത താവളമായി നിക്ഷേപകര്‍ കണക്കാക്കുന്നതാണ് വില ഉയരാന്‍ കാരണം. 2021 ല്‍ 5 ശതമാനം വികസിക്കുന്നതിനുമുമ്പ് മറ്റ് പ്രവചനങ്ങള്‍ക്ക് അനുസൃതമായി ഈ വര്‍ഷം സമ്പദ്വ്യവസ്ഥ 6.5 ശതമാനം ചുരുങ്ങുമെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.
ജൂണ്‍ 2ലെ ഏറ്റവും ഉയര്‍ന്ന നിരക്കിന് ശേഷം സ്പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഇടിഞ്ഞ് 1,732.56 ഡോളറിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഒറ്റ രാത്രികൊണ്ട് ആഗോള വിപണികളിലെ സ്വര്‍ണ്ണ നിരക്ക് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഇന്ന് 1.7 ശതമാനം ഇടിഞ്ഞ് 17.95 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഉയര്‍ന്ന് 836.38 ഡോളറിലെത്തി. ഫെഡറല്‍ റിസര്‍വ് അതിന്റെ പ്രധാന ഹ്രസ്വകാല പലിശ നിരക്ക് 2022 വരെ പൂജ്യത്തിനടുത്ത് നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ലോഹങ്ങളുടെ വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്.
ഫെഡറല്‍ റിസര്‍വിന്റെ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളുാണ് ഇന്ന് സ്വര്‍ണത്തെ പിന്തുണച്ച പ്രധാന ഘടകങ്ങള്‍. ഏഷ്യന്‍ ഓഹരി വിപണികളും ഫെഡറേഷന്റെ കടുത്ത സാമ്പത്തിക വീക്ഷണത്തെ തുടര്‍ന്ന് ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ആഗോള ഓഹരികള്‍ മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 40% വരെ ഉയര്‍ന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികളുടെ സമീപകാലത്തെ ഇടിവ് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ സൂചനകളാണ്. ആഗോള വിപണികളിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയും ഉത്തേജന നടപടികളും സ്വര്‍ണം ഈ വര്‍ഷം 14% ഉയരാന്‍ കാരണമായി. 12 മാസത്തിനുള്ളില്‍ ബുള്ളിയന്‍ ഔണ്‍സിന് 1,800 ഡോളറായി ഉയരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് നേരത്തെ പ്രവചിച്ചിരുന്നു.