സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; പവന് 34,200 രൂപയായി

May 27, 2020 |
|
News

                  സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; പവന് 34,200 രൂപയായി

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 34,200 രൂപയായി. 4275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസമായി കേരളത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. 34,800 രൂപയായിരുന്നു ഒരു പവന്റെ വില. മെയ് 18 നാണ് ഈ മാസത്തെയും ചരിത്രത്തിലെ തന്നെയും റെക്കോഡ് വിലയായ 35,040 രൂപ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതിനുശേഷം തുടര്‍ച്ചയായി സ്വര്‍ണത്തിന് വില കുറയുന്നുണ്ട്.

ഇന്ത്യന്‍ ഗോള്‍ഡ് ജൂണ്‍ ഫ്യൂച്ചേഴ്‌സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ ഇടിവ് രേഖപ്പെടുത്തി. എംസിഎക്സില്‍ ജൂണ്‍ മാസത്തില്‍ സ്വര്‍ണ കരാറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 46,096 രൂപയായി. സില്‍വര്‍ ഫ്യൂച്ചേഴ്‌സ് 0.7 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 48,630 രൂപയായി. സ്വര്‍ണ വില കുറയാന്‍ കാത്തിരുന്നവര്‍ക്ക് നിക്ഷേപം നടത്താന്‍ ഇതൊരു മികച്ച അവസരമാണെന്ന് വിദ്ഗധര്‍ പറയുന്നു.

സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതും കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകളും യുഎസ് ഉപഭോക്തൃ ആത്മവിശ്വാസവും പുതിയ ഭവന വില്‍പ്പന ഡാറ്റയും വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില കുറയാന്‍ കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം 1.5 ശതമാനവും വെള്ളി ഒരു ശതമാനവും ഇടിഞ്ഞു. യുഎസ്-ചൈന പിരിമുറുക്കങ്ങളും സ്വര്‍ണ വിലയെ ബാധിക്കുന്ന ഘടകമാണ്.


Related Articles

© 2025 Financial Views. All Rights Reserved