
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ദ്ധിച്ച് 34680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഇന്നലെ സ്വര്‍ണ വില പവന് 520 രൂപ കുറഞ്ഞ് 34520 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വില പവന് 35000 കടന്നിരുന്നു.
ഒരു പവന് 35040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. മെയ് 18നാണ് സ്വര്‍ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഉയര്‍ന്നത്. എന്നാല്‍ ഇന്നലെ വില വീണ്ടും കുത്തനെ ഇടിഞ്ഞിരുന്നു. എംസിഎക്സില്‍ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ജൂണ്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.6 ശതമാനം ഉയര്‍ന്ന് 47,331 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകളിലെ നിരക്ക് 1.17 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 49,390 രൂപയിലെത്തി.
ഈ ആഴ്ച ആദ്യം സ്വര്‍ണം 10 ഗ്രാമിന് 47,980 രൂപയിലെത്തിയിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ആഭ്യന്തര സ്വര്‍ണ വിലയെ സഹായിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5% ??ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നു.