
ഇറാന്‍-യുഎസ് സംഘര്‍ഷം സമാധാനത്തിലേക്കെത്തുമെന്നും, പ്രശ്‌നങ്ങള്‍ക്ക് അയവ് വരുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ മുപ്പതിനായിരത്തിന് മുകളിലേക്കെത്തിയിരുന്നു. എന്നാല്‍ വീണ്ടും സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും കുറവുണ്ടായി. ഗ്രാമിന് 3,710 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
ഒരു പവന്‍ സ്വര്‍ണത്തിന് 29,680 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രാമിന്റെ മുകളില്‍ ആകെ 90 രൂപയുടെ കുറവ് ഇന്ന് മാത്രം രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 3,730 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 29,840 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,547.44 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.