സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ആഗോള വ്യപാര തര്‍ക്കം തന്നെ പ്രധാന കാരണം

June 21, 2019 |
|
News

                  സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ആഗോള വ്യപാര തര്‍ക്കം തന്നെ പ്രധാന കാരണം

ന്യൂഡല്‍ഹി: സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഗ്രാമിന് 280 രൂപയോളമാണ്് ഉയര്‍ന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്താത്തത് കാരണമാണ് സ്വര്‍ണ വിലയില്‍ കുതിച്ചുച്ചാട്ടമുണ്ടായിട്ടുള്ളത്.  ദേശീയ സ്വര്‍ണ വ്യാപാരത്തില്‍ പവന് 34,020 രൂപയാണ് ഉള്ളത്. ഗ്രാമിന് 3380 രൂപയും സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ രൂപപ്പെട്ട വ്യാപാര സമ്മര്‍ദ്ദങ്ങളും സ്വര്‍ണ വില കുതിച്ചുയരുന്നതിന് കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് സ്വര്‍ണ വ്യാപാര രംഗത്ത് ഉണ്ടായിട്ടുള്ളത്. 

അതേസമയം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ജൂലൈ മാസത്തില്‍ കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്-ചൈന വ്യാപാര യുദ്ധവും ആഗോള സമ്പദ് വ്യവസസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര രംഗം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. പലിശ നിരക്ക് ജൂലൈ മാസത്തില്‍ കുറക്കാതിരുന്നാല്‍ സ്വര്‍ണ വില കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved