
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 4490 രൂപയും പവന് 35,920 ആണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിന് 4480 രൂപയിലും പവന് 35,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്.
ഏറ്റവും കുറഞ്ഞ വിലയാകട്ടെ ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,801.10 ഡോളറിലെത്തി. അമേരിക്കന്‍ ഫെഡ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലും ബോണ്ടിലും പ്രകടമായ ഇന്നലത്തെ തളര്‍ച്ച സ്വര്‍ണത്തിന് അനുകൂലമായി.സ്വര്‍ണം ഇനിയും മുന്നേറിയേക്കാം എന്ന് വിദഗ്ധര്‍.