
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
ഇന്ന് ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണവും വെള്ളിയും ഇടിഞ്ഞു. ഫെബ്രുവരിയില്‍ എംസിഎക്സിലെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.02 ശതമാനം ഇടിഞ്ഞ് 49,250 രൂപയിലെത്തി. അതേ സമയം വെള്ളി ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 63,635 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1.8 ശതമാനം അഥവാ 920 രൂപ ഇടിഞ്ഞിരുന്നു. വെള്ളി കിലോഗ്രാമിന് 1,800 രൂപ അല്ലെങ്കില്‍ 2.7 ശതമാനം ഇടിഞ്ഞു.
അന്താരാഷ്ട്ര വിപണികളില്‍ സ്പോട്ട് സ്വര്‍ണ്ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,835.11 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 23.85 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയര്‍ന്ന് 1,003.07 ഡോളറിലും പല്ലേഡിയം 0.7 ശതമാനം ഉയര്‍ന്ന് 2,279.83 ഡോളറിലുമെത്തി.