
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ കുറഞ്ഞു. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 320 രൂപ കുറഞ്ഞ് 37480 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ജൂലൈ 23നാണ് കേരളത്തില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ വ്യാപാരം നടന്നത്. ?ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ആ?ഗസ്റ്റില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ 40000 രൂപ വരെ ഉയര്‍ന്നിരുന്നു.
ആഗോള സൂചനകള്‍ക്കും ശക്തമായ രൂപയ്ക്കും ഇടയില്‍ ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.35 ശതമാനം ഇടിഞ്ഞ് 51,320 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.3 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 70,000 രൂപയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.44 ശതമാനവും വെള്ളി ഫ്യൂച്ചറുകള്‍ 0.4 ശതമാനവും കുറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് 7 ന് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.