
അമേരിക്ക ഇറാന്‍ സംഘര്‍ഷം ശക്തിപ്രാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാര്‍ണ വില ഇന്ന് റെക്കോര്‍ഡ് ഉയരത്തിലേക്കെത്തി. ഓഹരി വിപണിയും ഇന്ന് നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വരും നാളുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കുമെന്നാണ്് വിലയിരുത്തുന്നത്. ആഗോള ഓഹരി വിപണിയിലടക്കം ഇതിന്റെ പ്രതിഫലനം തുടരുമെന്നാണ് വിലയിരുത്തുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന് 0.76 ശതമാനം താഴ്ന്ന് 40,560 ലെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 86 പോയിന്റ് താഴ്്ന്ന് 11,970 ലെത്തിയാണ് വ്യപാരം തുടരുന്നത്.
സ്വര്‍ണവില വീണ്ടും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. പവന് അതായത് എട്ടുഗ്രാം സ്വര്‍ണത്തിന് വില 30,400 രൂപയായി. ചാവാഴ്ചയിലെ വിലയായ 29,880 രൂപയില്‍നിന്ന് 520 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന്റെ വില 3735 രൂപയില്‍നിന്ന് 3,800 രൂപയായും കൂടി.
യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ജനുവരി ആറിന് സ്വര്‍ണവില 520 രൂപ വര്‍ധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപയാണ് വര്‍ധിച്ചത്.2020ന്റെ ആദ്യ എട്ടുദിവസംകൊണ്ട് 1,400 രൂപയാണ് വര്‍ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില.
ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധത്തിന് സാധ്യത ഉണ്ടെന്ന ഭീതിയിലാണ് ലോകം. ആഗോള തലത്തില്‍ ഇത് മൂലം ക്രൂഡ് ഓയില്‍ വിലയിലടക്കം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.