വീണ്ടും സ്വര്‍ണ്ണ വില താഴേക്ക്; പവന് 280 രൂപ കുറഞ്ഞു; ഗ്രാമിന് 3790 രൂപ; അഞ്ചുദിവസംകൊണ്ട് കുറഞ്ഞത് 2000 രൂപ!

March 14, 2020 |
|
News

                  വീണ്ടും സ്വര്‍ണ്ണ വില താഴേക്ക്; പവന് 280 രൂപ കുറഞ്ഞു; ഗ്രാമിന് 3790 രൂപ; അഞ്ചുദിവസംകൊണ്ട് കുറഞ്ഞത് 2000 രൂപ!

ന്യൂഡല്‍ഹി: വെള്ളിയാഴ്ചയിലെ കുത്തനെയുള്ള ഇടിവിനുശേഷം വീണ്ടും സ്വര്‍ണവില താഴ്ന്നു. പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയായി. 3790 രൂപയാണ് ഗ്രാമിന്. മാര്‍ച്ച് ഒമ്പതിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍നിന്ന് 1200 രൂപകുറഞ്ഞ് കഴിഞ്ഞദിവസം 30,600 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. 

നിലവില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍  മാത്രം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍  41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.  കൊറോണ വൈറസിന്റെ പ്രത്യാഘാതം മൂലം രാജ്യത്തെ  സ്വര്‍ണ വില വര്‍ധിച്ചതാണ് പ്രധാനമായും സ്വര്‍ണ ഇറക്കുമതി ഇടിയാന്‍ കാരണം.  രാജ്യത്തെ സ്വര്‍ണ ആവശ്യകതയിലടക്കം നിലവില്‍ വലിയ രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ  സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഫെബ്രുവരിയില്‍ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണം 46 ടണ്‍ സ്വര്‍ണമാണ്.  

എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 77.64 ടണ്‍ സ്വര്‍ണമാണ്. ഫെബ്രുവരിയില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ മൂല്യം 2.36 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണത്തെ ഇറക്കുമതിയുടെ മൂല്യം 2.58 ബില്യണ്‍ ഡോളറാണ്.  ഫെബ്രുവരിയില്‍ 10 ഗ്രാമിന്റെ വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. 10 ഗ്രാമിന് ഫിബ്രുവരിയില്‍ മാത്രം  43,788 രൂപയോളം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതും,  12 ശതമാനം ആയി ഉയര്‍ത്തിയതും വലിയ തരിച്ചടിയായി.   ദുര്‍ബലമായ  വിപണ സാഹചര്യവും മോശം ധനസ്ഥിതിയുമാണ് സ്വര്‍ണ വ്യാപാരത്തിലും വലിയ രീതിയില്‍ പൊള്ളലേറ്റത്.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,529.83 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6 ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോഗ രാജ്യമായ ചൈനയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി വലിയ തോതില്‍ വിപണിയെ ബാധിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved