
യുഎസ്-ചൈനാ വ്യാപാര യുദ്ധം ഏത് രീതിയിലാകും പ്രതിഫലിക്കുക. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലൊന്നാണിത്. എന്നാല്‍ വ്യാപാര യുദ്ധം മൂലം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും, കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് അടക്കമുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2020 ന് മുന്‍പ് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ യുഎസ് ചൈനാ വ്യാപാര യുദ്ധം കൂടുതല്‍ തര്‍ക്കങ്ങളിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാഷ്ട്രങ്ങളും വീണ്ടും പ്രതികാര നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചൈനയുടെ 300 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ തീരുവ ഈടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ചൈനയുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ ഈടാക്കുമെന്ന് ട്രംപ് ആഴ്ചകള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര യുദ്ധം വീണ്ടും ശക്തിപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതേസമയം ചൈനയെ യുഎസ് കറന്‍സി ഉപചാരകരായും മുദ്രകുത്തിയിട്ടുണ്ട്. യുവാന്റെ മൂല്യം കൂട്ടാന്‍ ചൈന കൃത്രിമം കാട്ടുന്നുണ്ടെന്ന ആരോപണത്തെ ചൈന തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ താരിഫ് പ്രശന്ങ്ങളെ ചൊല്ലിയുള്ള വ്യാപാര തര്‍ക്കം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും കാര്യമായി ബാധിച്ചിട്ടുണ്ട്. യുഎസിന്റെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് ഗോള്‍ഡ് മാന്‍ സാച്ച്‌സ് ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാര തര്‍ക്കം മൂലം യുഎസിന്റെ വളര്‍ച്ചയില്‍ 1.8 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.