
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വരും നാളുകളില്‍ കൂടുതല്‍ നേട്ടം കൊയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇക്വിറ്റി സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സാണ് ഇതുമായി ബന്ധപ്പെട്ട ഒരു വിലയിരുത്തല്‍ നടത്തയിത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് വീണ്ടും മാറിയേക്കും. അടുത്ത 12 മാസത്തിനുള്ളില്‍ കമ്പനിയുടെ ഓഹരി വില 1850 രൂപയായി ഉയരുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയിരുത്തിയത് 1635 രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന് തന്നെയാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സും വിലിയിരുത്തിയിട്ടുള്ളത്. അതേസമയം കഴിഞ്ഞയാഴ്ച്ച കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വിപണി മൂലധനം 10 ലക്ഷം കോടിയിലേക്കെത്തി.
1800 രൂപയിലേക്ക് ഓഹരി വില കുതിച്ചുയര്‍ന്നാല്‍ കമ്പനിയുടെ വിപണി മൂലധനം 16 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കും. എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ റിലയന്‍സിന്റെ ഓഹരി വില 1552.55 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോയുടെ കുതിച്ചചാട്ടമാണ് കമ്പനിയുടെ ഓഹരി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. റിലയന്‍സിന്റെ ഓഹരി വിലയില്‍ 44 ശതമാനം വര്‍ധനവാണ് അടുത്ത ഏതാനും മാസങ്ങള്‍ക്കുളില്‍ ഉണ്ടാകാന്‍ പോകുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളില്‍ നിന്ന് വരിക്കാര്‍ വേര്‍പിരിഞ്ഞ് റിലയന്‍സ് ജിയോയിലേക്ക് ഒവുകിയെത്തുമെന്നാണ് വിലയിരുത്തല്‍
വിപണി മൂലധനം ഉയര്‍ന്നതോടെ മുകേഷ് അംബാനിയും പറക്കുന്നു
രാജ്യത്തെ പ്രമുഖ വ്യവസായും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. ഫോബ്സിന്റെ 'റിയല്‍-ടൈം ബില്യണയര്‍ ലിസ്റ്റിലാണ് മുകേഷ് അംബാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയിലെ റാങ്ക് നില മെച്ചപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനത്തില്‍ കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണ് ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയത്. അതേസമയം ഫോബ്സ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനിയുടെ റാങ്ക് നില 13ാം സ്ഥാനമായിരുന്നു.
റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെ മുകേഷ് അംബാനിയുടെ ആസ്തി 60.8 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കമ്പനിയുടെ ഓഹരി വില 1581.25 രൂപയായി ഉയര്‍ന്നു. കമ്പനിയെ കടരഹിതമാക്കുക മാറ്റുക, സൗദി അരാംകോയുമായുള്ള പെട്രോ കെമിക്കല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കമ്പനിയുടെ ഓഹരി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
അതേസമയം റിലയന്‍സ് ജിയോയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടും ഓഹരി വിലയും വിപണി മൂലധനം വര്‍ധിച്ചതും വിദഗ്ധരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാല്‍ 10 ലക്ഷ്ം കോടി രൂപയുടെ മൂലധന സമാഹരണം നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമാണ്. നിലവില്‍ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ടിസിഎസാണ്. ടിസിഎസിന്റെ വിപണി മൂലധനം 7.81 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ 52 ആഴ്ച്ചകൊണ്ട് കൊണ്ട് 0.64 ശതമാനം വര്‍ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
റിലയന്‍സ് ജിയോയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടും ഓഹരി വിലയും വിപണി മൂലധനം വര്‍ധിച്ചതും വിദഗ്ധരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാല്‍ 10 ലക്ഷ്ം കോടി രൂപയുടെ മൂലധന സമാഹരണം നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമാണ്. നിലവില്‍ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ടിസിഎസാണ്. ടിസിഎസിന്റെ വിപണി മൂലധനം 7.81 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ 52 ആഴ്ച്ചകൊണ്ട് കൊണ്ട് 0.64 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം സുസ്ഥിരവും സമഗ്രവുമായ ബിസിനസ് പദ്ധതികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയരങ്ങളിലേക്കെത്താന്‍ കാണം. ജിയോയുടെ വളര്‍ച്ചയും പെട്രോ കെമിക്കല്‍ ബിസിനസ് മേഖല വിപുലീകരിക്കാനുള്ള നീക്കവും കമ്പനിയുടെ ഓഹരി വില കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില 1600 ലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
അടുത്ത 24 മാസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്. ഓഹരി വില 1600 രൂപയിലേക്കെ്ത്തുമെന്നാണ് വിലയിരുത്തല്‍.