രാജ്യത്തെ വിപണി മൂല്യം ഉടന്‍ 5 ലക്ഷം കോടി ഡോളര്‍ പിന്നിടുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

September 22, 2021 |
|
News

                  രാജ്യത്തെ വിപണി മൂല്യം ഉടന്‍ 5 ലക്ഷം കോടി ഡോളര്‍ പിന്നിടുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

രാജ്യത്തെ വിപണി മൂല്യം വൈകാതെ 5 ലക്ഷം കോടി ഡോളര്‍ പിന്നിടുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറില്‍ നിന്ന് മൂന്നുവര്‍ഷം കൊണ്ടാണ് ഈ നേട്ടമുണ്ടാകുകയെന്നും ഗോള്‍ഡ്മാന്റെ നിരീക്ഷകര്‍ പറയുന്നു. നിക്ഷേപകര്‍ വന്‍തോതില്‍ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരും. അതോടെ ഉയര്‍ന്ന വിപണി മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.

മൂന്നുവര്‍ഷത്തിനുള്ളില്‍ 400 ബില്യണ്‍ ഡോളര്‍ ഐപിഒ വഴി വിപണിയിലെത്തുമെന്നും ഗോള്‍ഡ്മാന്‍ സാക്സിലെ നിരീക്ഷകനായ സുനില്‍ കൗള്‍ വിലയിരുത്തുന്നു. ഈ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളറാണ് ഐപിഒ വഴി സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത്. അടുത്ത രണ്ടുവര്‍ഷം ഈ മുന്നേറ്റം നിലനിര്‍ത്താന്‍ കമ്പനികള്‍ക്കാകും. 36 മാസത്തിനുള്ളില്‍ 150 കമ്പനികളെങ്കിലും വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നുമാണ് ഇന്‍വസ്റ്റ്മന്റ് ബാങ്കിന്റെ വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved