വ്യവസായികള്‍ക്ക് നല്ല വാര്‍ത്ത; ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വെറും അഞ്ച് ദിവസം മതി

January 11, 2020 |
|
News

                  വ്യവസായികള്‍ക്ക് നല്ല വാര്‍ത്ത; ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വെറും അഞ്ച് ദിവസം മതി

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ സമയം അഞ്ച് ദിവസമായി കുറയ്ക്കുന്നു. പേര്, റിസര്‍വേഷന്‍,കമ്പനിയുടെ സംയോജനം,ചരക്ക് സേവന നികുതിയടക്കം വിവിധ നികുതികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ വിവിധ നികുതികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ എന്നിവ അടക്കം പത്ത് പ്രധാനസേവനങ്ങള്‍ രണട് ഫോറങ്ങള്‍ മുഖേന ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസമായി കുറിക്കുന്നത്. നിലവില്‍ ഒന്നിലധികം വ്യക്തിഗത ഫോറങ്ങളാണ് ഇതിന് നല്‍കേണ്ടിയിരുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ നിലവില്‍ കമ്പനികള്‍ രൂപീകരിക്കാനെടുക്കുന്ന 18 ദിവസങ്ങള്‍ അഞ്ചിലേക്ക് ചുരുക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിലെ ആറ് ഫോറങ്ങള്‍ക്ക്  പകരമായി സ്‌പൈസ് പ്ലസ്,എജൈല്‍ പ്രോ തുടങ്ങി രണ്ട്  ഫോമുകള്‍ ഒരു മാസത്തിനകം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തിറക്കുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഈ രണ്ട്  ഫോമുകള്  വഴി ജിഎസ്ടിഐഎന്‍,പാന്‍,ടാന്‍,ഇഎസ്‌ഐസി,ഇപിഎഫ്ഓ,ഡിഐഎന്‍,ബാങ്ക് അക്കൗണ്ട് പ്രൊഫണഷല്‍ ടാക്‌സ് എന്നീ സേവനങ്ങള്‍ ലഭിക്കും. വെബ്‌സൈറ്റ് അധിഷ്ഠിത ഫോമുകള്‍ ഏറെ ലളിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌പൈസ് പ്ലസ് ഫോം വഴി മറ്റ് സര്‍വീസുകള്‍ക്ക് പുറമേ പേരിനും സംയോജനത്തിനും അപേക്ഷിക്കാന്‍ സാധിക്കും. സംയോജന സമയത്ത് ബിസിനസുകള്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനിലും എംപ്ലോയീസ് പ്രൊവീഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലും രജിസ്ട്രര്‍ ചെയ്യണം.

ഉദ്ദേശ ലക്ഷ്യങ്ങള്‍

ലോകബാങ്കിന്റെ ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഒരു ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ ദിവസങ്ങളുടെ എണ്ണം പതിനെട്ടും ഇതിന്റെ ഭാഗമായുള്ള പ്രക്രിയകളുടെ എണ്ണം പത്തുമാണ്. ഇതിലാണ് സര്‍ക്കാര്‍ കാതലായ മാറ്റം വരുത്താനൊരുങ്ങുന്നത്. ലോകബാങ്ക് പട്ടിക അനുസരിച്ച് എളുപ്പം ബിസിനസ് ആരംഭിക്കുന്ന കാര്യത്തില്‍ 190ാം സമ്പദ് വ്യവസ്ഥകളില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. ഇത് ഗണ്യമായി മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

Related Articles

© 2025 Financial Views. All Rights Reserved