
ന്യൂഡല്‍ഹി: അതിവേഗം വളരുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ ഫെയ്സ്ബുക്കിന് പിന്നാലെ നിക്ഷേപകരായി ഗൂഗിളും എത്തുന്നു. പ്രമുഖ ഇന്ത്യന്‍ ടെലികോം ബ്രാന്‍ഡായ വോഡഫോണ്‍-ഐഡിയയില്‍ നിക്ഷേപം നടത്താനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ദേശീയ മാധ്യമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുകെ ടെലികോം കമ്പനിയും ആദിത്യ ബിര്‍ള ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തമായ വോഡഫോണ്‍ ഐഡിയയില്‍ ഏകദേശം അഞ്ച് ശതമാനം ഓഹരി വാങ്ങുന്നത് ഗൂഗിള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയില്‍ ഫേസ്ബുക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍, സില്‍വര്‍ ലേക്ക് എന്നിവയുള്‍പ്പെടെയുളള സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകള്‍ 10 ബില്യണ്‍ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഭാരതി എയര്‍ടെല്‍ പ്രെമോര്‍ട്ടര്‍മാര്‍ ഓഹരി വില്‍പ്പനയില്‍ 1.1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇന്ത്യന്‍ ടെലികോം രം?ഗത്ത് അടുത്തകാലത്തായി വലിയ നിക്ഷേപ സമാഹരണമാണ് നടക്കുന്നത്.