ഗൂഗിളില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനം;ഒരു ജീവനക്കാരിയെ കൂടി പിരിച്ചുവിട്ടു,മോശം തൊഴില്‍ പോളിസികള്‍ വില്ലനാകും

December 20, 2019 |
|
News

                  ഗൂഗിളില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനം;ഒരു ജീവനക്കാരിയെ കൂടി പിരിച്ചുവിട്ടു,മോശം തൊഴില്‍ പോളിസികള്‍ വില്ലനാകും

തൊഴിലാളി സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ട് ഗൂഗിള്‍. ഇത് നാലാമത്തെ സംഭവമാണ് ഗൂഗിളില്‍ നടക്കുന്നത്.  ഇത്തവണ കാത്രിയന്‍ സ്പയേഴ്‌സ്  എന്ന സെക്യൂരിറ്റി എഞ്ചിനീയറെയാണ് കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരിക്കുന്നത്.ജോലിക്കാരുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന ബ്രൗസിങ് പോപ്പ് അപ്പുകള്‍ മറ്റ് ജീവനക്കാര്‍ക്ക് അയച്ചതാണ് പിരിച്ചുവിടലിന് കാരണം.  എന്നാല്‍ ജീവനക്കാരിയെ പിരിച്ചുവിട്ടതിന് കാരണം മോഡിഫൈ ചെയ്ത ഗൂഗിളിന്റെ ആഭ്യന്തര സെക്യൂരിറ്റി ടൂള്‍ ദുരുപയോഗം ചെയ്തതിനാണ്. പ്രത്യേകം ചില ജീവനക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഏരിയയാണിത്. ഇത് ദുരുപയോഗം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും അതിനാണ് സ്പിയേഴ്‌സിനെ പിരിച്ചുവിട്ടതെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.

എന്നാല്‍ താന്‍ പോപ്പ് അപ്പുകള്‍ ക്രിയേറ്റ് ചെയ്തത് ജോലിയുടെ ഭാഗമായിട്ടായിരുന്നു. ജീവനക്കാര്‍ ക്രോം ഉപയോഗിക്കുമ്പോള്‍ അവര്‍ക്കുള്ള ഗൈഡ്‌ലൈനും  കമ്മ്യൂണിറ്റി പോളിസികളും ഓര്‍മപ്പെടുത്താനുള്ള ഓട്ടോമാറ്റിക് പോപ്പ്അപ്പായിരുന്നു അതെന്ന് സ്പിയേഴ്‌സ് വ്യക്തമാക്കി. ഇത് പ്ലാറ്റ്‌ഫോം സുരക്ഷാ ടീമിലെ ജോലിയുടെ ഭാഗമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ ജീവനക്കാരുടെ തൊഴില്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ കമ്പനി വിശദീകരണം ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.

ഗൂഗിള്‍ സുതാര്യമല്ലെന്നും വിശ്വാസ്യയോഗ്യമല്ലെന്നും സ്പിയേഴ്‌സ് ആരോപിച്ചു. കോടിക്കണക്കിന് ആളുകള്‍ ഗൂഗിളിനെ വിശ്വസിച്ച് തങ്ങളുടെ രഹസ്യവിവരങ്ങള്‍ ഏല്‍പ്പിക്കുന്നത് കാണുമ്പോള്‍ തനിക്ക് വളരെ വിഷമം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.അടുത്തിടെ നാല് ജീവനക്കാരെയാണ് ഗൂഗിള്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് യുഎസിലെ നാഷനല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡില്‍ നാലുപേരും പരാതി നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുയാണ്. ഗൂഗിളിലെ തൊഴില്‍ പോളിസികള്‍ സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കുമെന്ന് അറിയിച്ചുണ്ട്. തൊഴിലാളി സംഘടനാപ്രവര്‍ത്തനം നിയമവിധേയമായിരിക്കെ അതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിട്ട ഗൂഗിള്‍ നടപടിയെ ഗൗരവമായാണ് അധികൃതര്‍ കാണുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved