
മികച്ച തൊഴില്‍ അന്തരീക്ഷമുള്ള ടെക് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നേടി ഹബ്‌സ്‌പോട്ട്. ആദ്യത്തെ പത്ത് പേരുടെ പട്ടികയില്‍ ഇക്കാര്യത്തില്‍ നേരത്തെ സ്ഥാനം നേടിയിരുന്ന ഗൂഗിള്‍ ഇത്തവണ പുറത്താണ്. സിലിക്കണ്‍വാലിയിലെ ഫേസ്ബുക്ക് അടക്കമുള്ള വന്‍കിട ഭീമന്മാരൊന്നും തൊഴിലാളി സൗഹൃദസ്ഥാപനങ്ങളെല്ലെന്ന് സാരം. മികച്ച തൊഴില്‍ അന്തരീക്ഷമുള്ള ് സ്ഥാപനങ്ങളില്‍ ക്ലൗഡ് കമ്പ്യൂട്ടിങ് സോഫ്റ്റ് വെയര്‍ കമ്പനി ഹബ്‌സ്‌പോട്ട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ബയാന്‍ ആന്റ് കമ്പനി,ഡോക്യുസൈന്‍ എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഗ്ലാസ്‌ഡോര്‍സാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്ന ഫേസ്ബുക്ക് ഇത്തവണ 23ാം സ്ഥാനത്താണ്. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം 25ാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ 84ാം സ്ഥാനത്താണ് ഉള്ളത്. മികച്ച തൊഴില്‍ സംസ്‌കാരമില്ലാത്ത ആമസോണ്‍ ഇത്തവണ വല്ലാതെ പുറകിലായിട്ടുണ്ട്.അതേസമയം കഴിഞ്ഞ തവണ പുറകിലുണ്ടായിരുന്ന മൈക്രോസോഫ്റ്റ് തങ്ങളുടെ നില മെച്ചപ്പെടുത്തി. 34 ല്‍ നിന്ന് 21ാം സ്ഥാനത്തേക്കാണ് കമ്പനി കയറിയത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം,തൊഴില്‍ ,സംസ്‌കാരം അടക്കമുള്ള വിഷയങ്ങളാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.