മീശോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും

October 22, 2021 |
|
News

                  മീശോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും

മുംബൈ: ഇ-കൊമേഴ്സ് മേഖലയില്‍ അടുത്തയിടെ പ്രശസ്തമായ മീശോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ഇതിനകം മീഷോക്ക് കഴിഞ്ഞിട്ടുണ്ട്.

10 കോടി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഐഐടി ബിരുദധാരികള്‍ 2015ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് മീശോ. ബെംഗളുരുവിലാണ് ആസ്ഥാനം. ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം മീഷോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീശോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 2.1 ബില്യണ്‍ ഡോളറായി.

രാജ്യത്തെ 4,800 നഗരങ്ങളിലായി 26,000ത്തിലധികം പിന്‍കോഡുകളില്‍ ഉത്പന്നങ്ങള്‍ ഇതിനകം വിതരണം ചെയ്യാനായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിലൂടെ വ്യക്തിഗത സംരംഭകര്‍ക്ക് 500 കോടി രൂപയുടെ വരുമാനം നേടാനായി. രാജ്യത്ത് 1000 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഗൂഗിള്‍, ഗ്ലാന്‍സ് ഉള്‍പ്പടെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്.

Read more topics: # മീശോ, # Meesho,

Related Articles

© 2025 Financial Views. All Rights Reserved