
ന്യൂഡല്‍ഹി: ഗൂഗിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഗൂഗിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ 55.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ വരുമാനം 3,416 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കമ്പനിയുടെ അറ്റാദായത്തില്‍ 16 ശതമാനം വര്‍ധിച്ച് 473 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവായി ചൂണ്ടിക്കാട്ടുന്നത് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് പരസ്യഭങ്ങളില് നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഭീമമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഡിജിറ്റല്‍ കേന്ദ്രീകൃത പരസ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആറ് ശതമാനം നികുതി ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ് ബുക്ക്, ഗൂഗിള്‍,തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭീമംയ നികുതി അടയ്ക്കേണ്ടി വരുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം നിലവില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
നിലവില്‍ ഗൂഗിള്‍ ഇന്ത്യയില്‍ കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കി തന്നെയാണ് മുന്നേറുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ് ഫോമായ ഗൂഗിള്‍ പേയിലേക്ക് കൂടുതല്‍ ഉപഭോക്തൃ അടിത്തറയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ഇന്ത്യയില്‍ ഗൂഗിള്‍ പേയ്ക്ക് 67 ശതമാനം ഉപഭോക്താക്കളുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 67 ലക്ഷം ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.