വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍

May 03, 2021 |
|
News

                  വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍

കാലിഫോര്‍ണിയ: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ചെലവിനത്തില്‍ ഇത്രയും തുക ലാഭിക്കാന്‍ ടെക് ഭീമന് കഴിഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈയിടെ അവസാനിച്ച ഒന്നാം പാദത്തില്‍ മാത്രം, പ്രമോഷനുകള്‍, യാത്രകള്‍, വിനോദസൗകര്യങ്ങള്‍ എന്നീ ചെലവുകളുടെ ഇനത്തില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 268 മില്യണ്‍ ഡോളര്‍ ലാഭിച്ചു. (ഏകദേശം 1,980 കോടി ഇന്ത്യന്‍ രൂപ).

പ്രധാനമായും കൊവിഡ് 19 മഹാമാരിയാണ് ഇതിനു കാരണമെന്ന് കമ്പനി വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍, ഇത് ഒരു ബില്യണ്‍ ഡോളറിലധികം വരും (ഏകദേശം 7,400 കോടി ഇന്ത്യന്‍ രൂപ).   വിപണി പങ്കാളികള്‍ക്കും കമ്പനികള്‍ക്കും സെബി മാനദണ്ഡങ്ങളില്‍ ഇളവ് 2020 ല്‍ പരസ്യ, പ്രമോഷണല്‍ ചെലവുകള്‍ 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,360 കോടി ഇന്ത്യന്‍ രൂപ) കുറഞ്ഞതായി ഈ വര്‍ഷമാദ്യം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആല്‍ഫബെറ്റ് വ്യക്തമാക്കിയിരുന്നു.

മഹാമാരി കാരണം ചെലവിടല്‍ കുറച്ചതും കാംപെയ്നുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും പുന:ക്രമീകരിക്കുകയും ചില ഇവന്റുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രം സംഘടിപ്പിച്ചുമാണ് ചെലവുകള്‍ കുറച്ചത്. യാത്രാ, വിനോദ ചെലവുകള്‍ 371 മില്യണ്‍ ഡോളര്‍ കുറഞ്ഞു (ഏകദേശം 2,740 കോടി ഇന്ത്യന്‍ രൂപ). അതേസമയം, ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിച്ചു. മഹാമാരി കാരണം ആദ്യപാദത്തില്‍ കമ്പനിയുടെ വിപണന, ഭരണ ചെലവുകള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിഞ്ഞു. മാത്രമല്ല, വരുമാനത്തില്‍ 34 ശതമാനം വര്‍ധന നേടി.

Read more topics: # ഗൂഗിള്‍, # Google,

Related Articles

© 2025 Financial Views. All Rights Reserved