
ന്യൂഡല്‍ഹി: ജിയോ പ്ലാറ്റ്‌ഫോമുകളിലെ കോടികളുടെ നിക്ഷേപത്തിന് പിന്നാലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലിനെയും ലക്ഷ്യമിട്ട് ഗൂഗിള്‍. എയര്‍ടെല്ലില്‍ ഗൂഗിള്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരുകമ്പനികളും നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും പറയുന്നു.
ഒരു വര്‍ഷത്തോളമായി ഇരു കമ്പനികളും ചര്‍ച്ച നടത്തി വരുന്നതായും കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണില്‍ 1.6 ലക്ഷം കോടിയാണ് എയര്‍ടെല്ലിന്റെ കടം. അതിനാല്‍തന്നെ എയര്‍ടെല്ലിലേക്കുള്ള കോടികളുടെ ഗൂഗിള്‍ നിക്ഷേപം സുനില്‍ മിത്തലിന്റെ ടെലികോം കമ്പനിക്ക് വലിയ ആശ്വാസമായേക്കും.
ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമായിരിക്കും ഗൂഗിള്‍ എയര്‍ടെല്ലില്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി ഇരുകമ്പനികളും ചര്‍ച്ച നടത്തിവരുന്നു. അതിനാല്‍ തന്നെ വമ്പന്‍ നിക്ഷേപമായിരിക്കും ഗൂഗിള്‍ എയര്‍ടെല്ലില്‍ നടത്തുക. നിക്ഷേപം സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ, ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. 33,737 കോടിയായിരുന്നു നിക്ഷേപം. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരി ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.