
മുന്‍നിര യുപിഐ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്‍സ്റ്റാള്‍ ചെയ്യാനായി ശ്രമിച്ചവരാണ് ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ കാണുന്നില്ല എന്ന പരാതിയുമായി എത്തിയത്. പ്ലേ സ്റ്റോറിന്റെ മൊബൈല്‍ പതിപ്പില്‍ നിന്നാണ് ഗൂഗിള്‍ പേ അപ്രത്യക്ഷമായിരിക്കുന്നത്. എന്നാല്‍ പ്ലേ സ്റ്റോര്‍ വെബ്സൈറ്റില്‍ ഗൂഗിള്‍ പേ ലഭിച്ചിരുന്നു.
'ഗൂഗിള്‍ പേ' പ്ലേ സ്റ്റോര്‍ ആപ്പില്‍ തിരിച്ചെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്നലെ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് ആപ്ലിക്കേന്‍ മാത്രമാണ് കണ്ടിരുന്നത്. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്‌ഡേറ്റാണ് വന്നിരിക്കുന്നത്. ആപ്പ് എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല. സാങ്കേതിക തകരാറായിരിക്കാനാണ് സാധ്യത. അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പണമിടപാട് നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ആപ്പ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.