
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനിലൂടെ സ്വര്‍ണം വാങ്ങാനും വില്‍ക്കുവാനും അനുവദിക്കുന്നതിനായി ബുളിയന്‍ റിഫൈനര്‍ എംഎംടിസി-പിഎഎംപി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പണമിടപാടുകള്‍ നടത്താനും മൊബൈല്‍ റീച്ചാര്‍ജ്, ബില്ല് അടക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഗൂഗിള്‍ പേയിലുണ്ട്. പേടിഎം, മൊബി ക്വിക്ക് , ഫോണ്‍പേ തുടങ്ങിയവയില്‍ ഇതിനകം തന്നെ ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഏത് മൂല്യത്തിനും സ്വര്‍ണം വാങ്ങാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ വിലയില്‍ ഏതു സമയത്തും ഈ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയും. ഗൂഗിള്‍ പേ ആപ്പ്‌സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഓരോ മിനിറ്റിലും റീഫ്രഷ് ചെയ്യും.
ഈ സംവിധാനത്തിലൂടെ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് 99.99 ശതമാനവും 24 കാരറ്റ് സ്വര്‍ണം വാങ്ങാനാകും. ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവുമാണ് ഗോള്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്താവാണ് ഇന്ത്യ. അക്ഷയ ത്രിതീയ, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളെല്ലാം ഓരോ വര്‍ഷവും ശുഭപ്രതീക്ഷയാണെന്ന് ഗൂഗിള്‍ പേ ഇന്ത്യ ഡയറക്ടര്‍ പ്രോഡക്ട് മാനേജ്‌മെന്റ് അംബാരിഷ് കെങ്കെ പറഞ്ഞു.
എന്നാല്‍, ഗൂഗിള്‍ പേയ്ക്ക് അനുമതിയില്ലാതെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. കൃത്യമായ അനുമതി രേഖകളില്ലാതെ എങ്ങനെയാണ് ജിപേയ്ക്ക് രാജ്യത്ത് പണിമിടപാടുകള്‍ നടത്താന്‍ കഴിയുന്നതെന്നാണ് കോടതി ചോദിക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഗൂഗിള്‍ ഇന്ത്യക്കും റിസര്‍വ് ബാങ്കിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകള്‍ക്കൊപ്പവും ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുമെന്നാണ് ഗൂഗിള്‍ ഇന്ത്യ അവകാശപ്പെടുന്നത്. ഏകദേശം 2.2 കോടി പ്രതിമാസ ഉപയോക്താക്കളാണ് നിലവില്‍ ഗൂഗിള്‍ പേയ്ക്കുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 750 ദശലക്ഷം പണമിടപാടുകള്‍ ആപ്ലിക്കേഷനിലൂടെ നടന്നുവെന്നാണ് പറയപ്പെടുന്നത്.