
ബംഗളൂരു: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ ഒന്നാമത് നില്‍ക്കുന്നത് ഗൂഗിള്‍ പേയെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലും, നിയന്ത്രണത്തിലുമുള്ള ഗൂഗിള്‍ പേ 240 മില്യണ്‍ ഇടപാടുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ സൂചിപ്പിക്കുന്നത്. യുപിഐ ഇടപാടുകളിലെ റെക്കോര്‍ഡ് വര്‍ധനവാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേസമയം ഗൂഗിള്‍ പേ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം യുപിഎ ഇടപാടുകള്‍ നടത്തിയത് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഉമസ്ഥതയിലുള്ള ഫോണ്‍ പേയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഫ്‌ളിപ്പ് കാര്‍ട്ട് ഫോണ്‍ പേ 230 മില്യണ്‍ യുപിഐ ഇടപാടുകളാണ് നടത്തിയത്. അതേസമയം രാജ്യത്ത് പേടിഎം ആണ് യുപിഐ ഇടപാടിലൂടെ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. ഏകദേശം 200 മില്യണ്‍ യുപിഐ ഇടപാടുകളാണ് പേടിഎം നടത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
രാജ്യത്ത് ആകെ യുപിഐ ഇടപാടുകളില്‍ 6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 93 യുപിഐ ഇടപാടുകളിലെയും ഭീമന്‍മാര്‍ മൂന്ന് മുന്‍ നിര ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവാണ്. സര്‍ക്കാര്‍ ആപ്പായ ഭീം ആപ്പ് ഇതില്‍ ഒട്ടും പിറകിലല്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏപ്രില്‍ മാസത്തില്‍ ആകെ നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം 781 മില്യണും, മെയ് മാസത്തില്‍ 733.5 മില്യണ്‍ മില്യണ്‍ യുപിഐ ഇടപാടുകളുമാണ് നടന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.