ഇന്ത്യക്ക് സഹായവുമായി ഗൂഗിളും; ഓക്‌സിജനും പരിശോധന കിറ്റുകളുമടക്കം 135 കോടിയുടെ സഹായം

April 26, 2021 |
|
News

                  ഇന്ത്യക്ക് സഹായവുമായി ഗൂഗിളും; ഓക്‌സിജനും പരിശോധന കിറ്റുകളുമടക്കം 135 കോടിയുടെ സഹായം

ഓക്സിജന്‍ സിലിണ്ടറിനു വരെ ക്ഷാമമനുഭവിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗൂഗിളിന്റെ സഹായമെത്തി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ രാജ്യത്തിനായി നല്‍കുക.

ഈ ധനസഹായത്തില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു. 'പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായം നല്‍കും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും' ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത് പറഞ്ഞു.

ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു. 3.7 കോടി രൂപയാണ് 900 ത്തോളം ഗൂഗിള്‍ ജീവനക്കാര്‍ സംഭാവന ചെയ്തത്. മൈക്രോസോഫ്റ്റും ഇന്ത്യയ്ക്ക് സഹായമെത്തിച്ചേക്കും.

Read more topics: # ഗൂഗിള്‍, # Google,

Related Articles

© 2025 Financial Views. All Rights Reserved