
ഡല്‍ഹി: നേരത്തെ ഉപയോഗിച്ചതും അത്ര കണ്ട് സുരക്ഷിതവുമല്ലാത്ത പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഐടി ഭീമനായ ഗൂഗിള്‍. സര്‍ക്കാര്‍ വരെ ഉപയോഗിക്കുന്ന മെയില്‍ ഐഡികളില്‍ ഇത്തരം പ്രവണത കാണുന്നുണ്ടെന്നും ഇത് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്നുമാണ് ഗൂഗിള്‍ അറിയിച്ചത്.
ഇത്തരം പാസ് വേര്‍ഡുകള്‍ ഹാക്ക് ചെയ്യുന്ന സംഘങ്ങളുമായി ചേര്‍ന്ന് മുഖ്യ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ വരെ ചോര്‍ത്താനുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇത്തരം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ സ്‌ട്രോങ്ങായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കണമെന്നും അങ്ങനെയെങ്കില്‍ അപകടം ഒഴിവാക്കാമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ മോഷ്ടിക്കുന്ന യൂസര്‍നെയിമുകളും പാസ്‌വേര്‍ഡുകളുമാണ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പാസ്‌വേര്‍ഡ് കൊടുക്കുന്നതില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതില്‍ കൊടുക്കുന്ന ബാങ്കിങ് വിവരങ്ങള്‍ വരെ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന നല്ലൊരു വിഭാഗം ആള്‍ക്കാരും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള സ്‌ട്രോങ്ങല്ലാത്ത പാസ്‌വേര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും ഈ പ്രവണത മാറണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിള്‍ സ്‌കാന്‍ ചെയ്ത 21 മില്യണ്‍ യൂസര്‍ നെയിമിലും പാസ് വേര്‍ഡിലും 3,16,000 അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പാസ് വേര്‍ഡ് ചെക്കപ്പ് എക്സ്റ്റങ്ഷനില്‍ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി ഗൂഗിള്‍ ചേര്‍ത്തിരിക്കുന്നത്.