കൊറോണയില്‍ ആശ്വാസപ്രഖ്യാപനവുമായി ഗൂഗിള്‍; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം അവധി

September 08, 2020 |
|
News

                  കൊറോണയില്‍ ആശ്വാസപ്രഖ്യാപനവുമായി ഗൂഗിള്‍; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം അവധി

കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ആറുമാസമായി. ഇതിനെ തുടര്‍ന്ന് പല ജീവനക്കാര്‍ക്കും തൊഴില്‍ സമ്മര്‍ദ്ദം താങ്ങാനാകുന്നതിലും അപ്പുറാണ്. പ്രത്യേകിച്ചും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പലര്‍ക്കും. ഇതിന് പരിഹാരമായാണ് ഗൂഗിള്‍ പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസം അവധിയെടുക്കാവുന്നതാണ്. കൂടാതെ, ഒരു വെള്ളിയാഴ്ച ജോലിചെയ്യേണ്ടിവന്നാല്‍, ജീവനക്കാര്‍ക്ക് ഇതര ദിവസം അവധി എടുക്കാനുള്ള ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്. അടിയന്തിരമായി ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ പകരം ലഭ്യമായ അടുത്ത പ്രവൃത്തി ദിവസം അവധിയെടുക്കാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഗൂഗിളില്‍ ജോലി ചെയ്യുന്ന സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച അവധി എടുക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും, ആ ജീവനക്കാര്‍ക്ക് ബദല്‍ അവധി വാഗ്ദാനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കമ്പനി പരിശോധിച്ചു വരികയാണ്.

ഈ സംരംഭം സോഷ്യല്‍ മീഡിയ ഫോറങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ നിരവധി ജീവനക്കാര്‍ ഇപ്പോള്‍ സ്വന്തം കമ്പനികളിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ആഗോളതലത്തില്‍ വിപുലീകരിച്ചിരുന്നു. ഇന്ത്യയിലും ഇത് ബാധകമാണ്. ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം.

Related Articles

© 2025 Financial Views. All Rights Reserved