
ബംഗളൂരു: ആഗോള ടെക് ഭീമനായ ഗൂഗിള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍. ആര്‍ട്ടി ഫിഷ്യല്‍ ഇന്റജിലന്‍സില്‍ അധിഷ്ടിതമായ റിസേര്‍ച്ച് ലാബ് ഗൂഗിള്‍ ബംഗളൂരുവില്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ആഗോളതലത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന ഉത്പ്പന്നങ്ങള്‍ ബംഗളൂരുവിലെ റിസേര്‍ച്ച് ലാബില്‍ നിന്ന് കയറ്റിയക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ റിസേര്‍ച്ച് ലാബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലുമായി സഹകരിച്ചാകും വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക. ഗുജറാത്ത്, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ വൈഫൈ വിതരണം ശക്തിപ്പെടുത്തുന്നതിന് ഗൂഗിളെന്ന് ടെക് ഭീമന്‍ ബിഎസ്എന്‍എല്ലുമായി കൈകോര്‍ക്കും. നേരത്തെ രാജ്യത്തെ 500 ഓളം റെയില്‍വെ സ്‌റ്റേഷനുകളില്‍ വൈഫൈ വിതരണം ശക്തിപ്പെടുത്താന്‍ ഗൂഗിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതിയ റിസേര്‍ച്ച് ലാബ് ഗൂഗളില്‍ ബംഗളൂരില്‍ സ്ഥാപിക്കുന്നതോടെ ടെക് മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടും. ടെക്‌നോളജി രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഗൂഗിള്‍ ആപ്പിന്റെ വിപുലീകരണം ശക്തിപ്പെടുത്താനും കമ്പനി പിുതിയ ലാബിന്റെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.