രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഗൂഗിള്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ നല്‍കുന്നവരുടെ പൂര്‍ണമായ വിവരങ്ങള്‍ ഗൂഗിള്‍ പുറത്ത് വിടും

January 23, 2019 |
|
News

                  രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഗൂഗിള്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ നല്‍കുന്നവരുടെ പൂര്‍ണമായ വിവരങ്ങള്‍ ഗൂഗിള്‍ പുറത്ത് വിടും

ഗൂഗിള്‍ ഇപ്പോള്‍ പുതിയ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. 2019ലെ ലോക്‌സാഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്രസ്താവന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്യത്തിനായി നല്‍കുന്ന തുക, പരസ്യങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ഗൂഗിള്‍ പുറത്ത് വിടുക. ഗൂഗിളിന്റെ ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴിയാണ് ഗൂഗിള്‍ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടുക. ഗൂഗിളിന്റെ പുതിയ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത് ദേശീയ മാധ്യമമായ മണികണ്‍ഡ്രോളാണ്. 

ജിമെയില്‍ അടക്കമുള്ള ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴി രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങളാണ് പുറത്തു വിടുക. പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക ലൈബ്രററിയും ഗൂഗിള്‍ തയ്യാറാക്കും. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി കൂടുതല്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ ഇന്ത്യയില്‍ പുതിയ തീരുമാനവുമായി രംഗത്ത് വന്നിട്ടുള്ളത്. ഗൂഗിളിന്റെ പുതിയ തീരുമാനം ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യത്തിനായി കോടികള്‍ ചിലവാക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. 

 

 

Related Articles

© 2025 Financial Views. All Rights Reserved