ജൂലൈ 6 മുതല്‍ കൂടുതല്‍ നഗരങ്ങളിലെ പ്രവര്‍ത്തനം പുനരാരംഭിച്ച് ഗൂഗിള്‍; വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് അലവന്‍സായി 1000 ഡോളര്‍

May 27, 2020 |
|
News

                  ജൂലൈ 6 മുതല്‍ കൂടുതല്‍ നഗരങ്ങളിലെ പ്രവര്‍ത്തനം പുനരാരംഭിച്ച് ഗൂഗിള്‍; വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് അലവന്‍സായി 1000 ഡോളര്‍

ജൂലൈ 6 മുതല്‍ കൂടുതല്‍ നഗരങ്ങളിലെ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു. ഇത് മൊത്തം ശേഷിയുടെ ഏകദേശം 10 ശതമാനം വരും. വ്യവസ്ഥകള്‍ അനുവദിക്കുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ഓഫീസുകള്‍ തുറക്കുമെന്നും സെപ്റ്റംബറില്‍ ഇത് 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും ആല്‍ഫബെറ്റ് ഇങ്കിന്റെ ഗൂഗിള്‍ അറിയിച്ചു.

ജോലിയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കാന്‍ ഓരോ ജീവനക്കാര്‍ക്കും 1,000 ഡോളര്‍ അല്ലെങ്കില്‍ അവരുടെ രാജ്യത്തിന് തുല്യമായ മൂല്യം നല്‍കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച അറിയിച്ചു. കാരണം അവരില്‍ ഭൂരിഭാഗവും വര്‍ഷത്തിലെ തുടര്‍ന്നുള്ള മാസങ്ങളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കൊറോണ വൈറസ് കാരണം സര്‍ക്കാര്‍ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഗൂഗിളും ഫെയ്സ്ബുക്കും തങ്ങളുടെ ജീവനക്കാരെ മാര്‍ച്ച് ആദ്യം തന്നെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം ഓഫീസിലേക്ക് വളരെ കുറച്ച് ജീവനക്കാരാണ് മടങ്ങിയെത്തുന്നത്. അവര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറി മാറി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved