ഒരു കോടി ജോലിക്കായി പുതിയ ദേശീയ ഇലക്ട്രോണിക്‌സ് നയം സര്‍ക്കാര്‍ അംഗീകരിക്കുന്നു

February 20, 2019 |
|
News

                  ഒരു കോടി ജോലിക്കായി പുതിയ ദേശീയ ഇലക്ട്രോണിക്‌സ് നയം സര്‍ക്കാര്‍ അംഗീകരിക്കുന്നു

2025 ഓടെ ഇലക്ട്രോണിക് ഉത്പന്ന പരിസ്ഥിതി സംവിധാനത്തിലൂടെ 400 കോടി ഡോളര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഇലക്ട്രോണിക്‌സ് നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്ട്രോണിക്‌സ് വ്യവസായരംഗം ശക്തിപ്പെടുത്താനുള്ള പുതിയ നയങ്ങളാണ് തീരുമാനിക്കുന്നത്. 

2025 ഓടെ 400 ബില്ല്യണ്‍ ഡോളര്‍ ആണ്  ലക്ഷ്യമിടുന്നത്. ഇതോടെ 1 കോടി ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളും നല്‍കും. രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 400 ബില്ല്യണ്‍ ഡോളര്‍ ആക്കി വളര്‍ത്തുക എന്നുള്ളതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

നാഷണല്‍ ഇലക്ട്രോണിക്‌സ് പോളിസി 2019 ല്‍ രാജ്യത്ത് മൊബൈല്‍ ഉല്‍പാദനം 1 ബില്ല്യണ്‍ യൂണിറ്റായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് നിന്നും കോടികളുടെ കയറ്റുമതി നടക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഈ നിയമപ്രകാരം ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം വലിയ തോതില്‍ ഉയര്‍ത്താന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു.ആദ്യത്തെ ഇലക്ട്രോണിക്‌സ് നയം വന്നത് 2012 ല്‍ ആണ്.

 

Related Articles

© 2025 Financial Views. All Rights Reserved