പ്രധാന്‍ മന്ത്രി-ശ്രാം യോഗി മന്‍ധന്‍ യോജന; മാര്‍ച്ച് അവസാനത്തോടെ ഒരു കോടി എന്റോള്‍മെന്റ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു

March 09, 2019 |
|
News

                  പ്രധാന്‍ മന്ത്രി-ശ്രാം യോഗി മന്‍ധന്‍ യോജന; മാര്‍ച്ച് അവസാനത്തോടെ ഒരു കോടി എന്റോള്‍മെന്റ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു

പുതുതായി ആരംഭിച്ച പ്രധാന്‍ മന്ത്രി-ശ്രാം യോഗി മന്‍ധന്‍ യോജനയില്‍ പ്രവേശനം നേടാനായി ഒരു കോടി തൊഴിലാളികളെ കൂടി പ്രതീക്ഷിക്കുന്നതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കും. ഏറ്റെടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. അസംഘടിത മേഖലയില്‍ നിന്നും 15 ലക്ഷത്തിലധികം പേര്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  മാര്‍ച്ച് 31 ഓടെ ഇത് ഒരു കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഗന്‍വാര്‍ പറഞ്ഞു. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (ഇഎസ്‌ഐസി) ഫംഗ്ഷനില്‍ മന്ത്രി സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി, അസംഘടിത മേഖലയിലെ 42 കോടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബോണസ്, ഗ്രാറ്റുവിറ്റീസ്, ഗര്‍ഭിണികള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത് തൊഴിലാളികള്‍ക്ക് ഗുണം ചെയ്തു. 

രാജ്യത്തെ അസംഘടിത തൊഴില്‍ മേഖലയിലെ എല്ലാ തൊഴാലാളികള്‍ക്കും പ്രതിമാസം 3000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്. നരേന്ദ്ര മോദിസര്‍ക്കാറിന്റെ അവസാനത്തെ ബജറ്റിലാണ് അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 10 കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ്  തൊഴില്‍ മന്ത്രാലയം പറയുന്നത്. 60 വയസ്സിന് ശേഷം 3000 രൂപ ഉറപ്പു നല്‍കുന്നതാണ് പദ്ധതി. തൊഴിലാളികള്‍ക്ക് സ്വന്തമായി സേവിംഗ് അക്കൗണ്ടും ആധാറും ഉണ്ടാകണം. 

 

Related Articles

© 2025 Financial Views. All Rights Reserved