കോര്‍പറേറ്റുകളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

January 12, 2022 |
|
News

                  കോര്‍പറേറ്റുകളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

കോര്‍പറേറ്റുകളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി, കേന്ദ്ര ധനകാര്യ മന്ത്രാലയം മാര്‍ച്ച് 15ലേക്ക് നീട്ടി. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്. കോവിഡും ഇലക്ട്രോണിക് ഫയലിംഗിലെ പ്രശ്നങ്ങളെയും തുടര്‍ന്ന് സമയപരിധി നീട്ടുകയാണെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സ് (സിബിഡിറ്റി) അറിയിച്ചത്.

2021 സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് കോര്‍പറേറ്റുകള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി നല്‍കുന്നത്. ഒക്ടോബര്‍ 31 ആയിരുന്നു യഥാര്‍ത്ഥ സമയപരിധി. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമാകുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved