
അടുത്തയിടെ കൊണ്ടുവന്ന നിയമം പാലിക്കാതിരുന്നതിനെതുടര്‍ന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. ഉത്പന്നം നിര്‍മിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ലംഘിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഇ-കൊമേഴ്സ് ഭീമന്മാരുടെ ഉത്സവ വിലക്കിഴിവ് വില്പന നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നോട്ടീസ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. ആദ്യത്തെ ലംഘനത്തിന് 25,000 രൂപ വരെ പിഴയീടാക്കാന്‍ കഴിയും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നിലവിലെ വില്‍പന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യ-പൊതുവിതരണ വകുപ്പും അറിയിച്ചു.
സെപ്റ്റംബര്‍ 30നകം സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിര്‍ദേശിച്ചത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ ഉത്സവസീസണ്‍ വില്പനയിലെ ചട്ടവിരുദ്ധ നിലാപാട് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.