ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കും; മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

June 08, 2019 |
|
News

                  ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കും; മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമേകുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഒല, യൂബര്‍ എന്നീ മുന്‍നിര കമ്പനികളോട് 40 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.  2026 ഓടെ പൂര്‍ണമായോ, ഭാഗികമായോ ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസ് നടപ്പിലാക്കുക എന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അധികരിപ്പിക്കാനും, എണ്ണ ഇറക്കുമതി കുറക്കാനുമുള്ള ലക്ഷ്യവുമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ആഗോള എണ്ണ വ്യാപാരത്തിലുണ്ടാകുന്ന പ്രതിസന്ധികളും ഇലക്ട്രിക് വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് അഭിപ്രായം. 2021 ല്‍ 2.5 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനവും, 2022ല്‍ 10 ശതമാനവും , 2023 ല്‍ 40 ശതമാനമായും ഇലക്ട്രിക് വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. 

അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട സൗകര്യവും, അടിസ്ഥാന വികസനവും ഉണ്ടാകേണ്ടത് അനിവാര്യമാണ്. വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അത്തരം ലക്ഷ്യം കൂടി മുന്നില്‍ കാണുകയും വേണം.

 

Related Articles

© 2025 Financial Views. All Rights Reserved