
മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുതിയ വഴികളുമായാണ് മുന്‍പോട്ട് പോകുന്നത്. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി സ്ലാബില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിക്ഷേപം അധകരിപ്പിക്കാനും, ഓഹരി വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കാന്‍ പോകുന്നത്.കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നയങ്ങള്‍ക്ക് വളം നല്‍കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് ആദായ നികുതി സ്ലാബില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നത്.
അതേസമയം രാജ്യത്ത് ഏറെ കാലം നിലനിന്ന ഇന്‍കം ടാക്‌സ് നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഡയറേകടറേറ്റ് ടാക്‌സ് ചില നയങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കാന്‍ പോകുന്നത്.
മധ്യവര്‍ഗത്തിന്റെ കയ്യിലേക്ക് കൂടുതല്‍ പണം ലഭിക്കും വിധമാണ് സര്‍ക്കാര്‍ ആദായനികുതി നിയമത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ പോകുന്നത്. സാമ്പത്തിക വളര്‍ച്ചയും വ്യവസായിക മുന്നേറ്റവും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയും ഇതിലൂടെ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ടവരുടെ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വെട്ടിക്കുറക്കും. കൂടാതെ സെസുകളും സര്‍ചാര്‍ജുകളും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
നിലവില്‍ മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് നികുതി. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ വരുമാന പരിധിയുള്ളവര്‍ക്ക് 20 ശതമാനം ആദായനികുതി നല്‍കിയാല്‍ മതിയെന്ന ശുപാര്‍ശയും സര്‍ക്കാറിന് മുന്‍പിലുണ്ട്. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരുമാനപരിധിയിലുള്ളവര്‍ക്ക് 30 ശതമാനവും, രണ്ടുകോടിയ്ക്ക് മുകളിലുള്ളവര്‍ 35 ശതമാനവുമാണ് നികുതി. ഇതിലെല്ലാം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കും.
എന്നാല്‍ ഇത്തരം പരിഷ്‌കരണം നടപ്പിലാക്കിയാല്‍ കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കും. വളര്‍ച്ചയയെും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.