
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസന്‍സിങ് പ്രശ്‌നങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സില്‍ ഉണ്ടാകുന്ന കാലതാമസം, ഡോക്കുമെന്റെഷനിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ഡയറക്ടറേഡ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി)പരിശോധിക്കും.
കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എല്ലാവരും, പ്രത്യേകിച്ചും കയറ്റുമതി-ഇറക്കുമതി പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവര്‍ ഡിജിഎഫ്ടി വെബ്‌സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. പരിഹാരങ്ങളുടെ നിലവിലെ സ്ഥിതി, പ്രതികരണങ്ങള്‍ എന്നിവ ഉഏഎഠ ഹെല്‍പ്ഡെസ്‌ക് സേവനങ്ങള്‍ക്ക് താഴെയുള്ള സ്റ്റാറ്റസ് ട്രാക്കര്‍ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. ഇ മെയില്‍, SMS എന്നിവ വഴിയും ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ അറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.