ജോലിസമയം ഒമ്പത് മണിക്കൂറാക്കണമെന്ന് കരട് നിര്‍ദ്ദേശം; മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ സാങ്കേതിക സമിതി

November 05, 2019 |
|
News

                  ജോലിസമയം ഒമ്പത് മണിക്കൂറാക്കണമെന്ന് കരട് നിര്‍ദ്ദേശം; മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ സാങ്കേതിക സമിതി

ന്യുഡല്‍ഹി: ജോലി സമയം ഒന്‍പത് മണിക്കൂറായി നിജപ്പെടുത്തണമെന്ന് ദേശീയ വേതന നിയമത്തിന്റെ കരട് നിര്‍ദ്ദേശം. സാധാരണ ജോലി സമയം എന്നത് 9 മണിക്കൂറാകണമെന്ന് നിയമത്തിന്റെ കരട് ബില്ലില്‍ പറയുന്നു. 12 മണിക്കൂര്‍ ജോലി എന്നിങ്ങനെയുള്ള ദുര്‍ഘടമായ പ്രതിസന്ധികളെ ഒഴിവാക്കിയാണ് നിയമം എത്തുന്നത്.

സാധാരണ പ്രവൃത്തി ദിനമെന്നത്, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറില്‍ കൂടരുത്. അതേസമയം, ദിവസവേതനം 8 മണിക്കൂര്‍ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂര്‍ എന്ന് അടിസ്ഥാനമാക്കിയുമാകും നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാസത്തോളം സമയമുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസ തുകയില്‍ കവിയാത്ത വരുമാനമുള്ളവര്‍ക്ക് ബോണസ് നല്‍കാനും നിര്‍ദ്ദേശത്തിലുണ്ട്. അതേസമയം, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കരാറുകാരന്‍ ബോണസ് നല്‍കിയില്ലെങ്കില്‍ കമ്പനി നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തൊഴിലാളി എന്ന പരിഗണനയില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം, അഞ്ചു വര്‍ഷം കൂടുമ്പോള്‍ വേതനം പുതുക്കി നല്‍കുക, എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയ്യതികള്‍ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കുക. മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ വേജ് ബോര്‍ഡിനു പകരം സാങ്കേതിക സമിതിയെ നിശ്ചയിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

മറ്റു നിര്‍ദേശങ്ങള്‍:

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസ്. കരാറുകാരന്‍ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ കരാറുകാരന്‍ ബോണസ് നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് ഉത്തരവാദിത്തം.

*തൊഴിലാളി എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം; 5 വര്‍ഷം കൂടുമ്പോള്‍ പുതുക്കും.

* എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികള്‍ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും.

 *മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ വേജ് ബോര്‍ഡിനു പകരം സാങ്കേതിക സമിതി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved