ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമാകും; 40 കമ്പനി നിയമലംഘനങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

October 15, 2019 |
|
News

                  ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമാകും; 40 കമ്പനി നിയമലംഘനങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ 40 കമ്പനി നിയമങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയെ കൂടുതല്‍ നിക്ഷേപക സൗഹൃദ രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്പനി നിയമങ്ങളില്‍ വരുന്ന 40 തിലധികം ചട്ടങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനും, പിഴയിനത്തിലുള്ള തുകയില്‍ കൂടുതല്‍ ഇളവ് വരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ടും, തൊഴില്‍ സാഹചര്യം വിപുലപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനി നിയമങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുദ്ദേശിക്കുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതി ഇക്കാര്യം പരിശോധിച്ചുവരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

അതേസമയം കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചും, കമ്പനികള്‍ നിയമം ലംഘിച്ചാലുള്ള പിഴയിനത്തില്‍ ഇളവ് വരുത്താനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം വരുമാനത്തിലടക്കം ഭീമമായ ഇടിവ് വരുത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങങ്കം അഭിപ്രായപ്പെടുന്നത്. കോര്‍പറേറ്റ് മന്ത്രാലയം നിയമിച്ച സമിതിയായ ഇന്‍ജെത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സമിതി കമ്പനി നിയമങ്ങളില്‍ ഭേതഗതി വരുത്താന്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. 

പുതിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നീക്കം നടത്തിയേക്കും. പാര്‍ലമെന്റില്‍ ചേരുന്ന അടുത്ത ശീതകാല സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വെക്കാനും, കമ്പനി നിയമത്തില്‍ ഭേദഗതി വരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറിയ നിയമലംഘത്തിനുള്ള പിഴ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഭേദഗതി വരുത്തിയിരുന്നു. കൂടുതല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി ഇന്ത്യയെ നിക്ഷേപ സൗഹൃദ രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയം രാജ്യം കടനുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാല്‍ അപകടമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved