സ്‌പെക്ട്രം വില്‍പ്പനയ്ക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് 1 മുതല്‍

January 07, 2021 |
|
News

                  സ്‌പെക്ട്രം വില്‍പ്പനയ്ക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു;  മാര്‍ച്ച് 1 മുതല്‍

3.92 ലക്ഷം കോടി രൂപയുടെ 4 ജി എയര്‍വേവ്‌സ് സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലയ്ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) ലേല തീയതി പ്രഖ്യാപിച്ചു. 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് ലേലത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

നോട്ടീസ് അനുസരിച്ച്, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 5നാണ്. ലേലം മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. നിലവിലെ കൊവിഡ് പ്രതിസന്ധി കാരണം എല്ലാ ലേലങ്ങളും ഇത്തവണ ഓണ്‍ലൈനില്‍ നടക്കും. വിജയികളുടെ അന്തിമ പട്ടിക ഫെബ്രുവരി 24 ന് പ്രഖ്യാപിക്കും.

വരാനിരിക്കുന്ന വില്‍പ്പന റിലയന്‍സ് ജിയോയുടെ കാലഹരണപ്പെടുന്ന സ്‌പെക്ട്രം പെര്‍മിറ്റിന്റെ ഒരു പ്രധാന ഭാഗം പുതുക്കാനും ഒരേ സമയം ഭാരതി എയര്‍ടെലിനും വീക്കും ഡാറ്റാ ഉപയോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവരുടെ ബാന്‍ഡ്വിഡ്ത്ത് ഹോള്‍ഡിംഗുകള്‍ ശക്തിപ്പെടുത്താനുള്ള അവസരവും നല്‍കും.

രാജ്യത്ത് ഡാറ്റാ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലേലം വരുന്നത്. ഭൂരിഭാഗം ആളുകളും വീടുകളില്‍ ഇരുന്ന് ജോലിചെയ്യുകയും ആളുകള്‍ ഒടിടികളിലേക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേയ്ക്കും മാറുന്ന സമയമാണിത്. നിലവില്‍ ജിയോ മാത്രമാണ് ലാഭമുണ്ടാക്കുന്ന ടെലികോം കമ്പനിയും ലേലത്തിലെ പ്രാഥമിക വാങ്ങലുകാരും. എയര്‍ടെല്‍, വീ എന്നിവയും ചില എയര്‍വേവുകള്‍ക്കായി ലേലം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved