ഗ്രാമീണ കരകൗശല വസ്തുക്കള്‍ ഇനി ഓണ്‍ലൈന്‍ വിപണിയില്‍ 'വൈറലാകും'; 200 ഉല്‍പന്നങ്ങളെ ഇ-കോഴ്‌സ് രംഗത്തെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പെയിന്റിങ് മുതല്‍ കൈത്തറി വരെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ സര്‍ക്കാരിനൊപ്പം ടാറ്റാ ട്രസ്റ്റും

July 29, 2019 |
|
News

                  ഗ്രാമീണ കരകൗശല വസ്തുക്കള്‍ ഇനി ഓണ്‍ലൈന്‍ വിപണിയില്‍ 'വൈറലാകും'; 200 ഉല്‍പന്നങ്ങളെ ഇ-കോഴ്‌സ് രംഗത്തെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പെയിന്റിങ് മുതല്‍ കൈത്തറി വരെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ സര്‍ക്കാരിനൊപ്പം ടാറ്റാ ട്രസ്റ്റും

ഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കരകൗശല വസ്തുക്കള്‍ അടക്കം നിര്‍മ്മിക്കുന്ന കലാകാരായവര്‍ക്ക് സന്തോഷിക്കാം. നിങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണിയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തരം ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും ടാറ്റാ ട്രസ്റ്റും ചേര്‍ന്ന് പുത്തന്‍ പദ്ധതി നടപ്പാക്കുന്നത്. കമ്പനീസ് ആക്ട് സെക്ഷന്‍ 25 പ്രകാരം ഇതിനായി ഒരു നോണ്‍ പ്രോഫിറ്റ് കമ്പനി രൂപീകരിക്കാനും ഗ്രാമീണ മേഖലയില്‍ നിന്നുള്ള വസ്തുക്കള്‍ ആഗോള തലത്തില്‍ വിപണനം നടത്താനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഇത്തരം വസ്തുക്കള്‍ ഉണ്ടാക്കുന്നവരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള് ചുവടു വയ്പ്പുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൈത്തറി വസ്ത്രങ്ങള്‍ ബിഹാറില്‍ നിന്നുള്ള മധുബാനി ചിത്രങ്ങള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ട്രൈബല്‍ പെയിന്റിങ്ങുകള്‍, രാജസ്ഥാനിലെ ടെറാക്കോട്ട ഉല്‍പന്നങ്ങള്‍, ബഗല്‍പൂരിലെ പട്ടു വസ്ത്രങ്ങള്‍, തുടങ്ങിയവയടക്കം ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപിപ്പിക്കും.

നിലവില്‍ ഇതിന്റെ നല്ലൊരു ഭാഗം ആമസോണ്‍ വഴിയും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും വിറ്റു പോകുന്നുണ്ട്. ഓണ്‍ലൈന്‍ മാര്‍ഗം വില്‍പന നടത്താന്‍ ഇത്തരത്തില്‍ 200 ഉല്‍പന്നങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസ് വഴിയും കച്ചവടം നടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved