സാമ്പത്തിക പാക്കേജ് ജിഡിപിയുടെ ശതമാനം മാത്രം

May 20, 2020 |
|
News

                  സാമ്പത്തിക പാക്കേജ് ജിഡിപിയുടെ ശതമാനം മാത്രം

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ച് ഭാഗങ്ങളുള്ള ഒരു പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 20.97 ലക്ഷം കോടി രൂപവരെ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഇത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനത്തോളം വരുന്നതാണ്. ആര്‍ബിഐ (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ), പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്നിവ പ്രഖ്യാപിച്ച പണലഭ്യത നടപടികള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ദേശീയ ലോക്ക്ഡൗണ്‍ ഉത്തരവിട്ടയുടന്‍ ഇവ ധനമന്ത്രാലയം അനാവരണം ചെയ്തിരുന്നു. എന്നാല്‍, പാക്കേജ് ജിഡിപിയുടെ 10 ശതമാനം കുറവാണെന്നും ഏകദേശം ഒരു ശതമാനം വരെ മാത്രമെയുള്ളൂവെന്നും ഇത് സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക മേഖലകളിലുടനീളം മഹാമാരി വരുത്തിയ വലിയ തോതിലുള്ള നാശനഷ്ടങ്ങളെ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും ഒരു ഡസനിലധികം വരുന്ന ബാങ്കുകള്‍, ബ്രോക്കറേജുകള്‍, റേറ്റിംഗ് ഏജന്‍സികള്‍ എന്നിവര്‍ പറയുന്നു.

ജിഡിപിയുടെ വലുപ്പത്തിന്റെ 10 ശതമാനമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടും ഇന്ത്യന്‍ സര്‍ക്കാറിന്റെ കൊവിഡ് 19 പാക്കേജിന് വലിയ സാമ്പത്തിക പുരോഗതി കൊണ്ടുവരാനാകില്ലെന്ന് ഫിച്ച് സൊല്യൂഷന്‍സ് കണ്‍ട്രി റിസ്‌ക് ആന്‍ഡ് ഇന്‍ഡസ്ട്രി റിസര്‍ച്ചിന്റെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ പാക്കേജില്‍ മുമ്പ് പ്രഖ്യാപിച്ച നടപടികളും ധനപരമായ ഉത്തേജനവും ഉള്‍പ്പെടുന്നു.

ഞങ്ങളുടെ കണക്കനുസരിച്ച് ജിഡിപിയുടെ ഒരു ശതമാനം മാത്രമെ ഇതിന്റെ സാമ്പത്തിക ഗുണങ്ങളുണ്ടാവൂ എന്ന് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. ഹ്രസ്വകാല ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് പാക്കേജ് ഒന്നും കൂടുതലായി ചെയ്യുന്നില്ലെന്നും ഇത് വളര്‍ച്ചയെ വലിച്ചിടാന്‍ കാരണമാകുമെന്നും എസ്ബിഐയുടെ ഗവേഷണ വിഭാഗം പറഞ്ഞു. 'ജിഡിപിയുടെ 4 ശതമാനം തുക റിസര്‍വ് ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.

പരിഷ്‌കാരങ്ങളുടെ നേരിട്ടുള്ള സാമ്പത്തിക പ്രതിഫലനം ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് (ജിഡിപിയിടെ 1%)', എസ്ബിഐയിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് വ്യക്തമാക്കി. ആഗോള സമ്പ്രദായങ്ങള്‍ക്ക് അനുസൃതമാണെന്നും വലിയ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങള്‍ അതത് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിച്ച നടപടികളും ഉള്‍പ്പെടുത്തിയെന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ), പാക്കേജില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved