പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടനെ ഉണ്ടാവില്ല; കമ്പനികളെ സാമ്പത്തികമായി രക്ഷപ്പെടുത്തുക തന്നെ ആദ്യ ലക്ഷ്യം

February 25, 2019 |
|
News

                  പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ  ലയനം ഉടനെ ഉണ്ടാവില്ല; കമ്പനികളെ സാമ്പത്തികമായി രക്ഷപ്പെടുത്തുക തന്നെ ആദ്യ ലക്ഷ്യം

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ അടുത്ത വൃൃത്തങ്ങള്‍ ഇപ്പോള്‍ ഒരു പ്രസ്തവാന ഇറക്കിയിരിക്കുകയാണ്. കമ്പനികളുടെ അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് കമ്പനികളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയുള്ളൂ. ഇഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താനും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. അതേസമയം റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ആസ്തികളുടെ വില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും അത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇക്കണോമിക് ടൈംസ് നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം ബോധ്യമായിട്ടുള്ളത്. 

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒറ്റസംരംഭമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ ലയിപ്പിക്കാന്‍ ആലോചിക്കുന്നത്. 

അതേസമയം ഇപ്പോള്‍ ലയനം നടപ്പിലാക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. സാമ്പത്തിക നഷ്ടത്തില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താനും അതുവഴി ലാഭത്തില്‍ എത്തിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലയനത്തെ ലിസ്റ്റ് ചെയ്യുകയെന്നതാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് രണ്ട് ഇന്‍ഷുറന്‍സ് കമ്പനികളെ സര്‍ക്കാര്‍ ലയന നടപടികള്‍ക്ക് ലിസ്റ്റ് ചെയ്തത്. ജനറല്‍ ഇന്‍ഷുറന്‍സെന്നും, നാഷണല്‍ ഇന്‍ഷുറന്‍സെന്നും വേര്‍തിരിച്ചാണ് സര്‍ക്കാര്‍ ഇത്തരം നടപടിക്ക് മുതിര്‍ന്നത്. 11.65 ശതമാനവും 12.5 ശതമാനവും ഒഹിരകള്‍ ഇതിലൂടെ കൈമാറ്റം ചെയ്യുകയും ചെയ്തു. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക നഷ്ടം 1800 കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

 

Related Articles

© 2025 Financial Views. All Rights Reserved