ജിഎസ്ടി സമാഹരണം നടപ്പുവര്‍ഷം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍; ബജറ്റ് ലക്ഷ്യത്തേക്കാള്‍ 40,000 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തും

September 24, 2019 |
|
News

                  ജിഎസ്ടി സമാഹരണം നടപ്പുവര്‍ഷം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍; ബജറ്റ് ലക്ഷ്യത്തേക്കാള്‍ 40,000 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തും

ന്യൂഡല്‍ഹി: ജിഎസ്ടിയിലൂടെ കേന്ദ്രസര്‍ക്കാറിന് അധിക വരുമാനം നേടാന്‍ സാധിക്കില്ലെന്ന് വിലയിരുത്തല്‍. നടപ്പുസാമ്പത്തിക വര്‍ഷം ജിഎസ്ടി സമാഹരണം ബജറ്റില്‍ ലക്ഷ്യം വെച്ചതിനേക്കാള്‍ 40,000 കോടി രൂപ കുറയുമെന്ന് കേന്ദ്രസര്‍ക്കാറിന്റെ വിലിയിരുത്തല്‍. 14 ശതമാനത്തിന് താഴെ വരുമാനം നേടുന്ന സംസ്ഥാനങ്ങള്‍ നഷ്ടം പരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. കഴിഞ്ഞയാഴ്ച്ച ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് പ്രതീക്ഷിച്ച വരുമാനത്തേക്കാള്‍ ഭീമമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യം അഛഥിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ നികുതി സമാഹരണം വര്‍ധിപ്പിക്കുക വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

നടപ്പുവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കില്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണിത്. എന്നാല്‍ ജിഎസ്ടി സമാഹരണം ഒരോ മാസവും കുറഞ്ഞുവരുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ജിഎസ്ടി സമാഹരണം ആഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക്് താഴെ എത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗസ്റ്റ് മാസത്തല്‍ ജിഎസ്ടി സമാഹരണം 98,202 കോടി രൂപയായി ചുരുങ്ങി. അതേസമയം ഈ വര്‍ഷം രണ്ടാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളില്‍ രാജ്യത്തെ ആകെ ജിസ്എസ്ടി വരുമാനത്തില്‍ രേഖപ്പെടുത്തിയത് 93,960 കോടി രൂപയായിരുന്നു, 

ആഗസ്റ്റ് മാസത്തില്‍ കേന്ദ്ര ജിഎസ്ടി (ഇഏടഠ) സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 17,773 കോടി രൂപയാണ്. സംസ്ഥാന തലത്തിലെ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 24,239 കോടി രൂപയുമാണ്. എന്നാല്‍ സംയോജിത ജിഎസ്ടി സമാഹരണം അഥവാ  (കഏടഠ) കയറ്റുമതി ഇറക്കുമതി ജിഎസ്ടി സമാഹരണം ഏകദേശം 48,958 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രധമ്ന്ത്രാലയം പുറത്തുവിട്ട കണക്കുകലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള അഭിപ്രായം പുറത്തുവന്നിട്ടുള്ളത്. 

അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

കേന്ദ്ര ജിഎസ്ടി (CGST) വരുമാനം ജൂണില്‍ രേഖപ്പെടുത്തിയത് 18,366  കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി (SGST) വരുമാനത്തില്‍ രേഖപ്പെടുത്തിയത്  25,343  കോടി രൂപയുമാണ് ജൂണ്‍ മാസത്തില്‍  രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതി, ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 47,772 കോടി രൂപയുമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved