
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വിദേശ ഇന്ത്യക്കാരായ നിക്ഷേപകര്‍ക്ക് 100 ശതമാനം അനുമതി നില്‍കി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ എയര്‍ ഇന്ത്യയെ രക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ പ്രധാനമായും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതോടെ ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്തിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് എയര്‍ ഇന്ത്യയുടെ കടബാധ്യതയക്ക് പൂര്‍ണമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധ്യമാവുകയുള്ളൂ.
നിലവില്‍ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുമിതിയുടെ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം (ഡിപാര്‍ട്ട്മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) സമീപിക്കുകയായിരുന്നാണ് വിവരം. ആരൊക്കെയാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ വരികയെന്നാണ് സാമ്പത്തിക ലോകവും വ്യവസായിക ലോകവും ഇ്പ്പോള്‍ ഉറ്റുനോക്കുന്നത്. കമ്പനിയുടെ കടബാധ്യതയെ രക്ഷിച്ചെടുക്കാന്‍ വിസ്താരയും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിസ്താരയ്ക്കും എയര്‍ ഇന്ത്യയില്‍ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് പഠിച്ചുകൊണ്ടിരിക്കയാണെന്നാണ് വിസ്താര ചെയര്‍മാന്‍ ഭാസ്‌കര്‍ ഭട്ട് പറഞ്ഞത്. എയര്‍ ഇന്ത്യക്കായി തത്പര്യപത്രം സമര്‍പ്പിക്കാന്‍ ഒരുപക്ഷേ കമ്പനി തന്നെ ശ്രമം നടത്തിയേക്കും. മാര്‍ച്ച് 17നാണ് താത്പര്യം അറിയിക്കാനുള്ള അവസാന തീയ്യതി. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനവും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനിയുടെ 50 ശതമാനവും സര്‍ക്കാര്‍ പ്രധാവനമായപം ഏറ്റെടുക്കുക.
അതേസമയം നറുശതമാനം എന്‍ആര്‍ഐ എഫ്ഡിഐ കൂടി അനുവദിച്ചതോടെ വാങ്ങുന്ന ആളുകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉറപ്പാക്കുന്നുവെന്ന സവിശേഷത കൂടിയുണ്ട്. 76% ഓഹരി വില്‍ക്കുകയും ബാക്കി സര്‍ക്കാരില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതായിരുന്നു പല നിക്ഷേപകരെയും പിന്നോട്ടു വലിച്ച പ്രധാന ഘടകങ്ങളിലൊന്ന്.
വാങ്ങുന്നയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്ന കടബാധ്യതയും പ്രശ്നമായിരുന്നു. ആകെ കടത്തിന്റെ പകുതിയിലും താഴെയായി ഇതു കുറച്ചത് വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എയര്‍ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ നിര്‍ണായക സ്ലോട്ടുകളുടെ മുന്‍തൂക്കവും ആകര്‍ഷണീയതയാണ്. ഇതിനെല്ലാം പുറമേ, നേരിട്ടു താല്‍പര്യപത്രം ക്ഷണിക്കുന്നതിനു പകരം നിക്ഷേപകര്‍ക്ക് സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമുള്ള അവസരം കൂടി നല്‍കിയാണ് വില്‍പന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
എയര്‍ ഇന്ത്യ വില്‍ക്കുമ്പോള്‍ മൊത്തം 65,245.87 കോടി രൂപ ബാധ്യതയില്‍ 23,286.5 കോടിയാകും പുതിയ ഉടമസ്ഥര്‍ തീര്‍ക്കേണ്ടി വരിക. ബാക്കി 41,959.37 കോടി രൂപ എയര്‍ ഇന്ത്യ അസെറ്റ്സ് ഹോള്‍ഡിങ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) എന്ന പ്രത്യേക കമ്പനിയുടെ ഭാഗമാക്കും. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് എന്നിവ ചേര്‍ത്താകും ഈ കമ്പനി രൂപീകരിക്കുക.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ വ്യവസായിക ഭീമന്‍മാര്‍ ഒഴുകിയെത്തിയേക്കും
എയര്‍ ഇന്ത്യക്ക് അദാനിയും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുടെ ഒപ്പം അദാനി ഗ്രൂപ്പ് ചേരുമെന്നും അടുത്ത മാസത്തോടെ താല്‍പ്പര്യപ്രകടനം (എക്‌സ്പ്രഷന്‍ ഓഫ് ഇന്റ്‌റസ്- ഇഒഐ) സമര്‍പ്പിക്കുമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ചതിന് ശേഷമുള്ള പ്രതികരണത്തെ ആശ്രയിച്ചാകും അദാനിയുടെ അന്തിമ തീരുമാനം ഉണ്ടാകുക. മാത്രമല്ല, ഈ പ്രക്രിയയ്ക്ക് ശേഷം ലേലക്കാരായി വരുന്നവര്‍ക്ക് എയര്‍ലൈനിന്റെ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്‍പ്പര്യപ്രകടനം സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടത്തിലായ കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണ നിബന്ധനകള്‍ പരിശോധിച്ച് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.