
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ കമ്പനികളെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ പ്രത്യേകം അംഗീകാരവും നല്‍കി. എംടിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ ലയനത്തിന് കാലപരിധിയും നിലവില്‍ നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലാ ടെലികോം കമ്പനികളുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ 70000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 37,500 കോടി രൂപയോളം ആസ്തി വില്‍പ്പനിയലൂടെ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആസ്തി വില്‍പ്പനയിലൂടെ കമ്പനികളുടെ കടബാധ്യതയില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജിവനക്കാരുടെ ശമ്പള പ്രശ്‌നങ്ങളക്കം വേഗത്തില്‍ പരിഹരിച്ച് മുന്‍പോട്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുനരുജ്ജീവന പാക്കേജ് അനുവദിച്ചിട്ടുള്ളത്.
15,000 കോടി രൂപയുടെ മൂലധന സാഹരണം നടത്താന്‍ ബോണ്ട് പുറത്തിറക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയേക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ ടെലികോം കമ്പനി അടച്ചുപൂട്ടാനോ, സ്വകാര്യവത്ക്കരിക്കാനോ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്ന് ടെലികോം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്എല്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കി വെട്ടിക്കുറക്കാനുള്ള നീക്കവും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 50 വയസ്സ് പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് വിരമിക്കല്‍ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം ബിഎസ്എന്‍എല്‍ ജിവനക്കര്‍ക്ക് 60 വയസ്സ് വരെ ശമ്പളവും ഗ്രാറ്റിവിറ്റിയും നല്‍കും. നിലവില്‍ ബിഎസ്എന്‍എല്‍ ആകെ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 1,76000 വും എംടിഎന്‍ല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 22,000 വുമാണെന്നാണ് റിപ്പോര്‍ട്ട്.
ജീനക്കാരുടെ ശമ്പളത്തിന് മാത്രമായി ബിഎസ്എന്‍എല്‍ ഭീമമായ തുകയാണ് ചിലവാക്കുന്നത്. ബിഎസ്എന്‍എല്‍ വരുമാനത്തില്‍ നിന്ന് 70 ശതമാനവും, സ്വകാര്യ ടെലികോം കമ്പനികള്‍ അവരുടെ വരുമാനത്തില്‍ നിന്ന് ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി അഞ്ച് ശതമാനം തുകയുമാണ് ചിലവാക്കുന്നതെന്നാണ് കണക്കുകളിലൂടെ ്ചൂണ്ടിക്കാട്ടുന്നത്. ബിഎസ്എന്‍ല്ലില്‍ 4ജി സേവനങ്ങള്‍ വേഗത്തില്‍ ആരംഭിക്കാനും ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും നടപ്പുവര്‍ഷം തന്നെ കമ്പനി പദ്ധതിയിടുന്നുണ്ട്.
ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം സെപ്റ്റംബറില്‍ കൊടുത്തിട്ടില്ലെന്നാണ് വിവരം. അതേസമയം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ദീപാവലിക്ക് മുന്‍പ് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പികെ പുര്‍വാര്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് സെപ്റ്റംബര്‍ മാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. നിലവില്‍ സേവനങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 1600 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പുര്‍വാര്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുമാസം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 850 കോടി രൂപയോളം വരുമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുള്ളത്.
ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ബിഎസ്എന്‍എല്‍ 3ജി നെറ്റ് വര്‍ക്കില്‍ നിന്നും 4ജിയിലേക്ക് മാറാനുള്ള നീക്കമാണ് നടത്തുന്നത്. സേവനങ്ങളിലടക്കം പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ കമ്പനി ടെലികോം മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്. 4ജി സേവനങ്ങളിലേക്ക് മാറിയാല്‍ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വികസിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.