കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് 31,560 കോടി രൂപ നല്‍കും

March 08, 2019 |
|
News

                  കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് 31,560 കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 31,560 കോടി രൂപയുടെ  വൈദ്യുതി പദ്ധതിക്ക് അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റിന്റെ സാമ്പത്തിക കാര്യ കമ്മറ്റിയുടെ യോഗമാണ് വൈദ്യുതി പദ്ധതിക്ക് കൂടുതല്‍ തുക നല്‍കാന്‍ തീരുമാനിച്ചത്. കമ്മറ്റിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ബിഹാറിലും, ഉത്തര്‍പ്രദശിലും വിവിധ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും. 

ബിഹാറിലെ ബക്‌സറില്‍ 10,439 കോടി രൂപ ചിലവിട്ട് 660 മെഗാവാട്ടില്‍ രണ്ടു വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഉത്തര്‍പ്രദേശില്‍ ഇതേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ചിലവാക്കുക 11,089 കോടി രൂപയോളമാണ്. കൂടുതല്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിലും നടപ്പിലാക്കുന്നുണ്ട്. സത്‌ലജ് വിദ്യുതി നിഗം എന്ന പൊതുമേഖലാ സ്ഥാപനമാണ് പദ്ധതികള്‍ നടപ്പിലാക്കുക.

 

Related Articles

© 2025 Financial Views. All Rights Reserved