ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍; നടപടിക്കെതിരെ കമ്പനി കോടതിയില്‍

March 31, 2021 |
|
News

                  ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍; നടപടിക്കെതിരെ കമ്പനി കോടതിയില്‍

ന്യൂഡല്‍ഹി: ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ടിക്ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കമ്പനി തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ബൈറ്റ്ഡാന്‍സിന് ഇപ്പോഴും ഇന്ത്യയില്‍ 1300 ഓളം ജീവനക്കാരുണ്ട്.

മാര്‍ച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്എസ്ബിസി ബാങ്കിലുമുള്ള ബൈറ്റ്ഡാന്‍സിന്റെ രണ്ട് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ഓണ്‍ലൈന്‍ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നെന്ന് ആരോപിച്ചായിരുന്നു ഇത്. ബൈറ്റ്ഡാന്‍സ് ഇന്ത്യയ്ക്കും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ടോക് പ്രൈവറ്റ് ലിമിറ്റഡിനും എതിരായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ബൈറ്റ്ഡാന്‍സിനെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. മുംബൈ ഹൈക്കോടതിയിലാണ് ബൈറ്റ്ഡാന്‍സ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വെറും പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് തങ്ങളുടെ അക്കൗണ്ടില്‍ ഉള്ളതെന്നിരിക്കെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും സാലറിയും ടാക്‌സും നല്‍കാന്‍ കഴിയാത്ത നിലയിലാണ് കമ്പനിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved